സൗജന്യ അരി: ഗുണഭോക്താക്കള്‍ മൊബൈല്‍ ഫോണുമായി എത്തിച്ചേരണം

മലപ്പുറം: പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി പ്രകാരം എ.എ.വൈ, മുന്‍ഗണനാ വിഭാഗക്കാര്‍ക്കുള്ള സൗജന്യ റേഷന്‍ ഒ.റ്റി.പി സമ്പ്രദായത്തിലൂടെയാണ് ഏപ്രില്‍ 20 മുതല്‍ വിതരണം ചെയ്യുകയെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണുമായി എത്തി റേഷന്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യ റേഷന്‍ വിഹിതം കൈപ്പറ്റാം. ഏപ്രില്‍ 20, 21 തീയതികളില്‍ എ.എ.വൈ (മഞ്ഞ) കാര്‍ഡുകള്‍ക്കാണ് വിതരണം നടത്തുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുന്‍ഗണന (പിങ്ക്) കാര്‍ഡുകള്‍ക്കുള്ള വിതരണവും നടത്തും. റേഷന്‍ കാര്‍ഡിന്റെ അവസാന അക്ക പ്രകാരം ക്രമീകരിച്ച തീയതികളിലാണ് വിതരണം നടത്തുക.

ഒന്നില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്ക് ഏപ്രില്‍ 22നും രണ്ട് -ഏപ്രില്‍ 23നും മൂന്ന് -ഏപ്രില്‍ 24നും നാല് -ഏപ്രില്‍ 25നും അഞ്ച് -ഏപ്രില്‍ 26നും ആറ് -ഏപ്രില്‍ 27നും ഏഴ് -ഏപ്രില്‍ 28നും എട്ട് -ഏപ്രില്‍ 29നും ഒന്‍പത്, പൂജ്യം എന്നീ അക്കങ്ങള്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് ഏപ്രില്‍ 30നും റേഷന്‍ വിതരണം ചെയ്യും.

Share news
error: Content is protected !!
Scroll to Top