ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊളപ്പുറത്ത് പ്രവര്‍ത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ സൗജന്യ പി.എസ്‌സി പരിശീലനത്തിന്റെ പുതിയ അവധി ദിന ബാച്ചിന് തുടക്കമായി.
പുതിയ ബാച്ചിന്റെ ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. എ.ബി. മൊയ്തീന്‍കുട്ടി നിര്‍വഹിച്ചു. വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ പ്രൊഫ. പി. മമ്മദ് ആമുഖ പ്രഭാഷണം നടത്തി.
ബാച്ചിന്റെ ആദ്യ ദിനത്തെ ക്ലാസ്സിനു സി. വി. റംഷാദ് നേതൃത്വം നല്‍കി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ തികച്ചും സൗജന്യമായാണ് പിഎസ്സി പരിശീലനം നല്‍കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




