സൗജന്യ പി.എസ്.സി പരിശീലനം

കൊളപ്പുറം അത്താണിക്കലിലെ വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലേക്ക് പി.എസ്.സി, യു.പി.എസ്.സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായി ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള റഗുലര്‍  ( ഡിഗ്രി & പ്ലസ് ടു തലം ) / ഹോളിഡേ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, രണ്ട് ഫോട്ടോ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 20 വൈകീട്ട് മൂന്നിനകം ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 8089614541, 9633337818, 9447243321.

തിരൂര്‍ ആലത്തിയൂരിലെ ന്യൂനപക്ഷ യുവജന പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ ജനുവരി ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
റഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭിക്കും. യോഗ്യരായവര്‍ എസ്.എസ.്എല്‍.സി ബുക്ക്, മറ്റു വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും രണ്ടു കോപ്പി ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍, കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്, കെബിആര്‍ കോംപ്ലക്‌സ്, ആലത്തിയൂര്‍, 676102 എന്ന വിലാസത്തില്‍ നേരിട്ട് അപേക്ഷിക്കണം.
അപേക്ഷാ ഫോം ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20. അപേക്ഷാ ഫോം ഓഫീസില്‍ നിന്നും രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.minoritywelfare.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0494 2565056, 9895733289, 9961903619, 9645015017, 9961509439.
Share news
error: Content is protected !!
Scroll to Top