ഒ.ബി.സി. വിഭാഗക്കാര്‍ക്ക് സൗജന്യ തൊഴില്‍പരിശീലനം

സംസ്ഥാന പിന്നാക്ക വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍  അസാപ് കേരളയുടെ കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ സര്‍വീസിങ് സൗജന്യമായി പരിശീലിപ്പിക്കും.

ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 100% പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. അപേക്ഷകര്‍ നോണ്‍ ക്രീമിലെയറില്‍ ഉള്‍പ്പെട്ട ഒ.ബി.സി. വിഭാഗക്കാര്‍ ആയിരിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10. കൂടുതല്‍ വിവരങ്ങള്‍ അസാപിന്റെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ലഭിക്കും. ഫോണ്‍- 9495999688.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top