ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ

മലപ്പുറം: വ്യവസായ വാണിജ്യ വകുപ്പ് ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയൊരുക്കുന്നു. ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഭരത് സൂക്ഷ്മ ഉദ്യം പോളിസി എടുക്കുന്നതിനുള്ള പ്രീമിയം തുകയുടെ 50 ശതമാനം (പരമാവധി 2500 രൂപ വരെ) വ്യവസായ വകുപ്പ് തിരികെ നല്‍കും.

സ്ഥാപനങ്ങളില്‍ തീപിടുത്തം, വെള്ളപ്പൊക്കം, മറ്റ് അപകടങ്ങള്‍ എന്നിവ സംഭവിച്ചാല്‍ സംരംഭങ്ങളുടെ നഷ്ടപരിഹാരം കിട്ടുന്നതിന് ഇന്‍ഷൂറന്‍സ് പോളിസികള്‍ ആവശ്യമാണ്. ഇതിനായി വേണ്ടിവരുന്ന പ്രീമിയം തുക കുറക്കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ 50 ശതമാനം വരെ സബ്‌സിഡിയായി തിരികെ നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുമായോ 9746177902 എന്ന നമ്പറിലോ ബന്ധപ്പെടണം.

Share news
error: Content is protected !!
Scroll to Top