ഐഡൻ്റിറ്റി പ്രൂഫ്(POI), അഡ്രസ് ഡോക്യുമെൻ്റുകൾ(POA) എന്നിവയ്ക്കായി സൗജന്യ ഓൺലൈൻ ആധാർ അപ്‌ഡേറ്റുകൾക്കുള്ള സമയപരിധി 2024 ജൂൺ 14 വരെ നീട്ടി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ജൂൺ 14നു ശേഷം, അപ്ഡേറ്റുകൾക്കായി ഒരു ഫീസ് ഈടാക്കും.
2016-ലെ ആധാർ എൻറോൾമെൻ്റ്, അപ്‌ഡേറ്റ് റെഗുലേഷൻസ് പ്രകാരം, വ്യക്തികൾ അവരുടെ ആധാർ എൻറോൾമെൻ്റ് തീയതി മുതൽ ഓരോ പത്ത് വർഷം കൂടുമ്പോഴും അവരുടെ POI, POA രേഖകൾ അപ്‌ഡേറ്റ് ചെയ്യണം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




