മുക്കുപണ്ടം വച്ച് തട്ടിപ്പ്: കേസ് ക്രൈംബ്രാഞ്ചിലേക്ക്

വടകര: ഇടപാടുകാരുടെ പണയ സ്വര്‍ണത്തിനുപകരം മുക്കുപണ്ടം വച്ച് ബാങ്ക് മാനേജര്‍ കോടികള്‍ തട്ടിയ കേസ് ക്രൈംബ്രാഞ്ചിലേക്ക്. വടകര എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മാനേജരായിരുന്ന മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധാ ജയകുമാറാണ് 17. 20 കോടി രൂപ തട്ടിയത്. സ്ഥലം മാറ്റം ലഭിച്ച ജയകുമാറിന് പകരം ചുമതലയേറ്റ ബാങ്ക് മാനേജര്‍ വി ഇര്‍ ഷാദിന്റെ പരാതിയിലാണ് വടകര പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതി തമിഴ്നാട് സ്വദേശിയായതിനാലും തട്ടിപ്പ് നടത്തിയത് വന്‍ തുകയായതിനാലുമാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നത്. ഡിവൈഎസ്പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും.

തട്ടിപ്പിന്റെ വ്യാപ്തതി കണക്കിലെടുത്ത് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാനും സാധ്യതയുണ്ട്. 42 അക്കൗണ്ടുകളില്‍നിന്നായി 26.24 കി. ഗ്രാം സ്വര്‍ണമാണ് നഷ്ടമായത്. വടകരയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള വലിയ സ്വര്‍ണത്തട്ടിപ്പ് നടന്നത്. വാര്‍ത്ത അറിഞ്ഞ് ഇടപാടുകാര്‍ പലരും ശനിയാഴ്ചയും ബാങ്കിലെത്തി. അതിനിടെ മധാജയകുമാറിനെ കണ്ടെത്താന്‍ അനേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും വിവരങ്ങളും സാമ്പ ത്തിക സ്ഥിതിയും മറ്റും പൊലീസ് ശേഖരിച്ചുവരികയാണ്. അടുത്തിടെ പ്രതി തമിഴ്‌നാട്ടില്‍ ഹോട്ടല്‍ തുടങ്ങിയതും പ്രമുഖ സിനിമാതാരം ഉദ്ഘാടകയായ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top