പാരിസ്: ലോക ചാമ്പ്യന്മാരായ ഫോരാന്‍സിന് തിരിച്ചടിയായി യൂറോ കപ്പില്‍നിന്ന് ഒസ്മാന്‍ ഡെംബെലെ പുറത്ത്. ഹംഗറിക്കെതിരായ മത്സരത്തില്‍ ഡെംബെലെയ്ക്ക് കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. വിദഗ്ദ്ധ പരിശോധനയില്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെയാണ് ഡെംബെലെ യൂറോ കപ്പില്‍ നിന്ന് പിന്‍വാങ്ങിയത്.
ഹംഗറിക്കെതിരായ മത്സരത്തില്‍ 57-ാം മിനിറ്റില്‍ റാബിയോടിന് പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. മൂന്നു മിനിറ്റിനുള്ളില്‍ തന്നെ പരിക്കേറ്റ് ബാഴ്‌സലോണ വിങ്ങര്‍ക്ക് കളം വിടേണ്ടി വന്നു.
മത്സരത്തില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് ഹംഗറി സമനില നേടി. മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫില്‍ ഇനിയുള്ള മത്സരങ്ങള്‍ ഫ്രാന്‍സിന് നിര്‍ണായകമാണ്. പോര്‍ച്ചുഗലാണ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍.




