കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഓട്ടോയിലിടിച്ച് നാലുവയസ്സുകാരി മരിച്ചു

HIGHLIGHTS : Four-year-old girl dies after KSRTC Swift bus hits autorickshaw

careertech

തൃശൂര്‍: ഓട്ടുപാറയില്‍ വെച്ച് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാല് വയസ്സുകാരി മരിച്ചു. മുള്ളൂര്‍ക്കര സ്വദേശി നൂറ ഫാത്തിമ ആണ് മരിച്ചത്. അപകടത്തില്‍ ഗര്‍ഭിണിയായ യുവതിക്കും പരിക്കേറ്റു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്.

പരിക്കേറ്റ മുള്ളൂര്‍ക്കര സ്വദേശി ഉനൈസ് ( 32) , ഭാര്യ റെയ്ഹാനത്ത് ( 28 ) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

വയറു വേദന മൂലം നൂറ ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!