HIGHLIGHTS : FEFKA supports Honey,rose
കൊച്ചി: അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നല്‍കിയ നടി ഹണി റോസിനെ പിന്തുണച്ച് ഫെഫ്ക.
ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തക ഹണിറോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ അറിയിക്കുന്നു. ഹണിറോസിന്റെ നിശ്ചയദാര്‍ഡ്യവും ഉറപ്പുള്ള നിലപാടും സൈബര്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയായി ഞങ്ങള്‍ കാണുന്നു. ഹണിറോസിന് അഭിവാദ്യങ്ങള്‍ എന്നാണ് സിനിമ സംഘടനയായ ഫെഫ്ക ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.
എഎംഎംഎയും , ഡബ്‌ള്യുസിസിയും ഹണി റോസിന് പിന്തുണയറിയിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.