തിരൂരങ്ങാടി : വെന്നിയൂര്‍ വാളക്കുളം ഭാഗങ്ങളില്‍ തെരുവുനായയുടെ ആക്രമണം. 4 പേര്‍ക്ക് കടിയേറ്റു. വെന്നിയൂര്‍ പാറക്കല്‍ ഹംസ (65), ചോലയില്‍ ആലിഹാജി (70), കൊടക്കാത്ത് സനല്‍കുമാര്‍ (47) എന്നിവര്‍ക്കാണു കടിയേറ്റത്.
പരിക്കേറ്റവര്‍ തിരൂരങ്ങാടി താലൂക്കാശുപത്രയില്‍ ചികിത്സ നല്‍കി. ഇന്നലെ രാത്രിയിലാണ് ഇവര്‍ക്ക് കടിയേറ്റത്.
തിരൂരങ്ങാടിയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. ഏറെ ഭയത്തോടെയാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തിറങ്ങുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




