കോഴിക്കോട് നാലു പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കുറുക്കന്റെ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്ക്. അത്തോളി മൊടക്കല്ലൂരിലാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. വീട്ടില്‍ കയറിയായിരുന്നു ആക്രമണം. കുറുക്കന്റെ കടിയേറ്റ നാലു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. കുറുക്കനെ പിടികൂടി.

പനോളി ദേവയാനി (65)ക്കാണ് ആദ്യം കുറുക്കന്റെ കടിയേല്‍ക്കുന്നത്. വീട്ടില്‍ കയറിയായിരുന്നു ആക്രമണം. അവിടെനിന്ന് നൂറുമീറ്റര്‍ ദൂരത്തിലുള്ള കോഴിക്കോട്ടയില്‍ ശ്രീധരന്‍ (70), ഭാര്യ സുലോചന (60) എന്നിവരെയും കടിച്ചു.

ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരനായ മണ്ടകശ്ശേരി സുരേഷിനെയും കുറുക്കന്‍ കടിച്ചു. ശ്രീധരന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവര്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top