HIGHLIGHTS : Four members of a family including children are dead
കൊച്ചി: കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍കണ്ടെത്തി. കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശില്‍പ(29), മക്കളായ ഏബല്‍ (7), ആരോണ്‍(5) എന്നിവരാണ് മരിച്ചത്. നിജോയും ശില്‍പയും തുങ്ങി മരിച്ച നിലയിലും കുട്ടികളെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചതായിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. സാമ്പത്തിക ബാധ്യതയാണ് കൂട്ടആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.


വീടിന്റെ മുകള്‍ നിലയിലാണ് ഇവര്‍ താമസിക്കുന്നത്. താഴത്തെ നിലയില്‍ നിജോയുടെ അമ്മയും സഹോദരനും കുടുംബവും താമസിക്കുന്നുണ്ട്. രാവിലെ കുട്ടികളെ കാണാത്തതിനാല്‍ നിജോയുടെ മാതാവ് ആനി നോക്കുമ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടത്. മൃതദേഹങ്ങള്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നിര്‍മാണ തൊഴിലാളിയും ആര്‍ട്ടിസ്റ്റുമാണ് നിജോ. വരാപ്പുഴ ഇസബെല്ല സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ച കുട്ടികള്‍.