കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്ന് നാലുകുട്ടികള്‍ ചാടിപ്പോയി. ഇന്നലെ രാത്രിയാണ് കുട്ടികള്‍ ബലമന്ദിരത്തില്‍ നിന്നും പുറത്തുകടന്നത്.
15 നും 16 നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളാണ് ഇവിടെ നിന്നും കടന്നു കളഞ്ഞത്. ഇതില്‍ മൂന്ന് പേര്‍ കോഴിക്കോട് സ്വദേശികളും ഒരു കുട്ടി ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
ശുചിമുറിയുടെ വെന്റിലേഷന്‍ ഗ്രില്‍ തകര്‍ത്താണ് കുട്ടികള്‍ രക്ഷപ്പെട്ടിരിക്കുന്നത്. കുട്ടികള്‍ കൃത്യമായ ആസൂത്രണം നടത്തിയാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു. കുട്ടികള്‍ക്ക് നേരത്തെ ഇവിടെ അന്തേവാസികളായ രണ്ടുപേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
കുട്ടികള്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ പുറത്തുകടന്നതായാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



