പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന നാലുപേര്‍ പിടിയില്‍

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് രണ്ടരക്കോടി രൂപ
യുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലു പ്രതികള്‍ തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ പിടിയില്‍. പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. പെരിന്തല്‍മണ്ണ ടൗണിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയില്‍ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയുമാണ് കാറില്‍ എത്തിയ സംഘം ജൂബിലി ജംഗ്ഷന് സമീപത്ത് വച്ച് ഇടിച്ചു വീഴ്ത്തി കവര്‍ച്ച നടത്തിയത്.

സംഭവത്തില്‍ തൃശൂര്‍ കണ്ണൂര്‍ സ്വദേശികളായ ലിജിന്‍ രാജന്‍, നിഖില്‍, സജിത്ത് സതീഷ്, പ്രബിന്‍ ലാല്‍ എന്നിവരാണ് തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. സംഘത്തിലുള്ള മറ്റ് അഞ്ചുപേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഉടമകളുടെ കൈയ്യില്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top