
തിരൂരങ്ങാടി : വീട്ടില്‍ കയറി ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതികള്‍ തിരൂരങ്ങാടി പോലീസിന്റെ പിടിയില്‍. കഴിഞ്ഞ 22 ന് വൈകുന്നേരം പന്താരങ്ങാടി പള്ളിപ്പടിയില്‍ താമസിക്കുന്ന പാണഞ്ചേരി അസീം ആസിഫ് എന്ന വ്യക്തിയെ കാറില്‍ വന്ന് വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയും, തുടര്‍ന്ന് കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, വീടിന്റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ 5000 രൂപയില്‍ അധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത പള്ളിപ്പടി സ്വദേശി പൂച്ചേങ്ങല്‍ കുന്നത്ത് അമീന്‍, മമ്പുറം സ്വദേശി കോയിക്കന്‍ വീട്ടില്‍ ഹമീദ്, ആസാദ് നഗര്‍ സ്വദേശി അരീക്കാട് വീട്ടില്‍ മുഹമ്മദലി, ആസാദ് നഗര്‍ സ്വദേശി മറ്റത്ത് വീട്ടില്‍ അബ്ദുല്‍ അസീസ് എന്നിവരെയാണ് തിരൂരങ്ങാടി സി ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ലഹരിവസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് അസീം ആസിഫും, കൂട്ടരും പോലീസില്‍ പരാതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് കേസിലെ പ്രതിയായ അമിന്റെ സുഹൃത്തുക്കളെ പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് ചോദിക്കുന്നതിനു വേണ്ടി പ്രതിയായ അമീനും സുഹൃത്തുക്കളും ആസിഫിന്റെ വീട്ടില്‍ വരികയും ആക്രമിച്ച് കടക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികള്‍ തലപ്പാറയിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് ഒളിവില്‍ കഴിയുകയാണെന്ന് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ അറിയാന്‍ കഴിഞ്ഞതില്‍ പരിസരത്തു നിന്നും സാഹസികമായി പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവം നടന്ന 48 മണിക്കൂറിനുള്ളില്‍ പ്രതികളെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് പോലീസിന്റെ നേട്ടമായി.. തിരൂരങ്ങാടി സി ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ തിരൂരങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ കെകെ ബിജു , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ യുകെ മുരളി, ഷൈജു , രാകേഷ് , ലക്ഷ്മണന്‍, ഷജിന്‍ ഗോപിനാഥ്, താനൂര്‍ ഡിവൈഎസ് പി യുടെ സ്‌ക്വഡ് അംഗമായ സിവില്‍ പോലീസ് ഓഫീസര്‍ എം എം ബിജോയ്, സിവില്‍ പോലീസ് ഓഫീസര്‍ ആയ ജിതിന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘമാണ് കേസിലെ പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്. പിടികൂടിയ പ്രതികളെ ബ. പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




