
തിരൂരങ്ങാടി നഗരസഭയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കി നഗരസഭ ബജറ്റ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലടി അവതരിപ്പിച്ചു. ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
ഭവന നിര്‍മ്മാണത്തിനും കുടിവെള്ളത്തിനും അടിസ്ഥാന വികസനത്തിനും കൃഷിക്കും ഉള്‍പ്പെടെ ബൃഹ്ത് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതാണ് ബജറ്റ്, ഭവന ധനസഹായത്തിനുള്ള വിഹിതം നീക്കി വെച്ചു, സമഗ്രകുടിവെള്ള പദ്ധതി നടപ്പ് വര്‍ഷം പൂര്‍ത്തിയാക്കും’ 46 കോടി രൂപയുടെ പ്രവര്‍ത്തികള്‍ നടപ്പാക്കും, നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍ സിസിടിവി സ്ഥാപിക്കും’ താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും, ചന്തപ്പടിയിലെ ഭിന്നശേഷി ബി ആര്‍ സി സ്ഥാപനം മെച്ചപ്പെടുത്തും, നഗരസഭ നേരിട്ട് നടത്തും, ചന്തപ്പടിയില്‍പകല്‍ വീട് നിര്‍മിക്കും,നഗരോത്സവം സംഘടിപ്പിക്കും, ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് ബൃഹത്തായ പദ്ധതികള്‍ നടപ്പിലാക്കും, കൂടുതല്‍ മിനി എംസിഎഫുകളും പൊതു ഇടങ്ങളില്‍ വേസ്റ്റ് ബിന്നുകളും ഒരുക്കും, ചെമ്മാട് ഷോപ്പിംഗ് കോംപ്ലക്‌സ് ഈ വര്‍ഷം സമര്‍പ്പിക്കും, നിലവിലുള്ള നീന്തല്‍ കുളങ്ങള്‍ നവീകരിക്കും ‘നീന്തല്‍ പരിശീലനം നല്‍കും, സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ ക്ലാസ് മുറിക്കല്‍ സ്മാര്‍ട്ട് ആകും ,അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മിക്കും, പോഷകാഹാരത്തിന് 60 ലക്ഷം നീക്കിവെച്ചു, പുതിയ റോഡുകള്‍ തെരുവിളക്കുകള്‍ തുടങ്ങിയവ സ്ഥാപിക്കും, കാര്‍ഷിക വികസനത്തിന് പുതിയ പദ്ധതികള്‍ നടപ്പിലാക്കും, ഓപ്പണ്‍ ജിമ്മുകള്‍, വാട്ടര്‍ എ ടി എം തുടങ്ങിയ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു.
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് പി എം എ സലാം .ഇഖ്ബാല്‍ കല്ലുങ്ങല്‍, സി, പി ഇസ്മായില്‍, സോന രതീഷ്, സി, പി സുഹ് റാബി സെക്രട്ടറി മുഹ്‌സിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




