Section

malabari-logo-mobile

പാകിസ്താന്‍ മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് അന്തരിച്ചു

HIGHLIGHTS : Former President of Pakistan Pervez Musharraf passed away

ദുബായ്:പാകിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് അന്തരിച്ചു. 78 വയസ്സായിരുന്നു.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.

ദുബായിലെ ആശുപത്രിയിലായിരുന്നു അന്ത്യം എന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

sameeksha-malabarinews

1943 ഓഗസ്റ്റ് 11ന് ഡല്‍ഹിയിലായിരുന്നു  മുഷറഫിന്റെ ജനനം.

വിഭജനത്തിനുശേഷം പാകിസ്ഥാനിലെ കറാച്ചിയില്‍ എത്തിയ അദ്ദേഹം 1964 പാക് സൈനിക സര്‍വീസില്‍ എത്തി. 1998 പ്രധാനമന്ത്രി നവാസ് ഷെരീഫ് മുഷറഫിനെ സൈനിക മേധാവിയായി നിയമിക്കുന്നത്.1999 ഒക്ടോബറില്‍ നവാസ് ഷെരീഫിനെ പുറത്താക്കിയാണ് മുഷ്‌റഫ് അധികാരം പിടിച്ചെടുത്തത് . 2001 മുതല്‍ 2008 വരെ പാകിസ്താന്‍ പ്രസിഡന്റായി. 2007 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 2008 ല്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!