HIGHLIGHTS : Former panchayat member killed in KSRTC bus accident at Vattapara
വളാഞ്ചേരി : വട്ടപ്പാറ വളവിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കെ എസ് ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ വളവന്നൂര്‍ സ്വദേശി പടിയത്ത് സുനി (42) ആണ് മരിച്ചത്. വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗമാണ്.
വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകട മുണ്ടായത്. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുന്ന കെ എസ് ആര്‍ടിസി ബസും അതേ ദിശയില്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയിലേക്ക് വീണ്ടു പോയ സുനിയുടെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം വളാഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.