HIGHLIGHTS : തിരുവല്ല; തിരുവല്ലയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. തിരുവല്ല പെരിങ്ങര സ്വദേശി പി.ബി സന്ദീപ് കുമാറിനെയാണ്. ആര്‍എസ്എ...
തിരുവല്ല; തിരുവല്ലയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. തിരുവല്ല പെരിങ്ങര സ്വദേശി പി.ബി
സന്ദീപ് കുമാറിനെയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം .സന്ദീപ് മുന്‍ പഞ്ചായത്ത് അംഗമാണ്.
രാത്രി എട്ടരമണിയോടെയാണ് ആക്രമണം നടന്നത്.
ബൈക്കില്‍ എത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. സന്ദീപിന്റെ ശരീരത്തില്‍ ഒമ്പതോളം കുത്തേറ്റിട്ടുണ്ട്. ഗുരതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


സ്ഥലത്ത് യാതൊരു സംഘര്‍ഷവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
സന്ദീപിനെ കൊലപ്പെടുത്തിയ സംഘത്തിന് നേതൃത്വം നല്‍കിയത് ജിഷ്ണു ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് പറയപ്പെടുന്നു.
ആസൂത്രിതകൊലയാണ് നടന്നതെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചു.