HIGHLIGHTS : Former IAS officer Kannan Gopinathan joins Congress
2019-ല്‍ ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് സര്‍വീസില്‍ നിന്നും രാജിവച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസിലേക്ക്. എഐസിസി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ തന്റെ ലക്ഷ്യം ജനസേവനാണെന്ന് കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചിരുന്നു. തന്റെ പ്രവര്‍ത്തന മേഖല കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും അദേഹം പറഞ്ഞു.
നോട്ടുനിരോധനം അടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഒരോ നയങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു കണ്ണന്‍ ഗോപിനാഥന്‍. കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്ര സര്‍ക്കാര്‍ കുറ്റപത്രം നല്‍കിയിരുന്നു. കേന്ദ്രത്തിന്റെ പ്രതിച്ഛായ കളയാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചുവെന്ന തരത്തിലായിരുന്നു കുറ്റപത്രം.

