ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു.

ഛണ്ഡീഗഢ്: ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ അധ്യക്ഷനുമായ ഓം പ്രകാശ് ചൗട്ടാല(89) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയില്‍ വെച്ചാണ് അന്ത്യം. മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ മകനാണ്.നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കളായ അഭയ് ചൗട്ടാല, അജയ് ചൗട്ടാല എന്നിവര്‍ മക്കളാണ്. ഓം പ്രകാശ് ചൗട്ടാലയുടെ ചെറുമകന്‍ ദുഷ്യന്ത് ചൗട്ടാല ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.

1935 ലാണ് ഓം പ്രകാശ് ചൗട്ടാലയുടെ ജനനം.

നിയമന അഴിതി ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങളിലും ചൗട്ടാല ഉള്‍പ്പെട്ടു. ഇത് ജയില്‍വാസത്തിലേക്കും നയിച്ചു. 1999-2000 കാലയളവില്‍ ഹരിയാനയില്‍ ജൂനിയര്‍ ബേസിക് അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ 2013ല്‍ അദ്ദേഹത്തിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2021ല്‍ മോചിതനാകുന്നതുവരെ, ഡല്‍ഹിയിലെ തിഹാര്‍ ജയിലിലെ ഏറ്റവും പ്രായം കൂടിയ തടവുകാരന്‍ (87 വയസ്) എന്ന റെക്കോഡും ചൗട്ടാലയ്ക്കായിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top