പത്തനംതിട്ടയില്‍ കടുവ ഭക്ഷിച്ച നിലയില്‍ ഫോറസ്റ്റ് വാച്ചറുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട : കടുവയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വാച്ചറായ അനില്‍ കുമാര്‍ (32) ആണ് മരിച്ചത്. അനിലിന്റെ മൃതദേഹം പൊന്നമ്പലമേട് വനത്തില്‍ ചൊവ്വാഴ്ച രാവിലെയോടെ കണ്ടെത്തുകയായിരുന്നു.

പൊന്നമ്പലമേട് പാതയില്‍ ഒന്നാം പോയിന്റിന് സമീപമാണ് കടുവ ഭക്ഷിച്ച നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പമ്പയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയതാണ് അനില്‍കുമാര്‍.

ആദിവാസി വിഭാഗത്തില്‍പ്പെട്ട അനില്‍കുമാര്‍ വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് പോയതെന്നാണ് വിവരം. മൂന്നുദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top