കാട്ടുതീ;പൊള്ളലേറ്റ് മൂന്ന് വനപാലകര്‍ മരിച്ചു

തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് മൂന്ന് വനപാലകര്‍ മരിച്ചു. ഫോറസ്റ്റ് ട്രൈബല്‍ വാച്ചര്‍ വാഴച്ചാല്‍ ആദിവാസി കോളനിയില്‍ ദിവാകര്‍(63),താല്‍ക്കാലിക വാച്ചര്‍ വടക്കാഞ്ചേരി കുരനെല്ലൂര്‍ കൊടുമ്പ് എടമലപ്പടി കുഞ്ഞയ്യപ്പന്റെ മകന്‍ വേലായുധന്‍(63), കൊടുമ്പ് സ്വദേശി താല്‍ക്കാലിക വാച്ചറുമായ കൊടുമ്പ് വട്ടപറമ്പില്‍ ശങ്കരന്‍(55) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച്ച ഒന്നര മണിയോടെയാണ് തീ ആളിക്കത്താന്‍ തുടങ്ങിയത്.

തീപിടിച്ചതോടെ തീ ആളിക്കത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും
അഗ്നിശമന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചതിനു ശേഷമാണ് നിയന്ത്രണ വിധേയമാതക്കാന്‍ കഴിഞ്ഞത്.

Share news
error: Content is protected !!
Scroll to Top