
കൽപ്പറ്റ : ‘ഡബ്ല്യുഡബ്ല്യുഎൽ 112’ ആൺ കടുവ കാടിറങ്ങാതിരിക്കാൻ പട്രോളിങ് ശക്തമാക്കി വനം വകുപ്പ്. പാതിരി വനമേഖലയിലേക്ക് കടുവ കയറിപ്പോയ ഭാഗത്താണ് പട്രോളിങ് നടത്തുന്നത്. 10 കാമറകളും വനത്തോട് ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിൽ വനംവകു പ്പ് ജീവനക്കാരും ആർആർടിയും ഉൾപ്പെടുന്ന സംഘങ്ങൾ കാവലു ണ്ട്. പകലും പ്രദേശം കേന്ദ്രീകരിച്ച് സുരക്ഷ ഒരുക്കിയിട്ടുണ്ട്. വ്യാഴം രാവിലെ വനാതിർത്തികളിൽ കടുവ തിരിച്ചുവന്നിട്ടുണ്ടോ എന്നറിയാൻ കാൽപ്പാട് പരിശോധനയും നടത്തി.
മുത്തങ്ങയിൽ നിന്നെത്തിച്ച കുങ്കിയാനകളായ ഭരതിനെയും വിക്രമിനെയും പ്രദേശത്ത് വിന്യസിച്ചു. വരും ദിവസങ്ങളിലും പട്രോളിങ് തു ടരും. പടിക്കംവയൽ, ചീക്കല്ലൂർ, പുളിക്കൽ പ്രദേശങ്ങളെ രണ്ട് ദിവസത്തോളം ഭീതിയിലാക്കിയ അഞ്ചു വയസ്സുള്ള കടുവ ബുധൻ പുലർച്ചെയോടെയാണ് കാട് കയറിയത്.
വനാതിർത്തിയിൽ കണ്ടെത്തിയ കടുവയുടെ കാൽപ്പാട് മുമ്പ് ലഭിച്ച കാൽപ്പാടുകൾക്ക് സമാനമായതെന്ന് കണ്ടെത്തിയതിനു ശേഷമാണ് ജനവാസ മേഖലയെ ഭീതിയിലാക്കിയ കടുവ തന്നെയാണ് വനത്തിലേക്ക് കയറിയതെന്ന് വനം വകുപ്പ് ഉറപ്പുവരുത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



