കടുവ സെൻസസിന് പോയി കാട്ടിൽ കുടുങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചെത്തി

തിരുവനന്തപുരം : ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചെത്തി. ഇന്ന് രാവിലെ ആറോടെയാണ് വനപാലകര്‍ മടങ്ങിയെത്തിയത്. കനത്ത മഴ കാരണമാണ് ഇവരുടെ തിരിച്ചുവരവ് വൈകിയത്.

കടുവകളുടെ എണ്ണം എടുക്കാനായി ബോണക്കാട് ഉള്‍വനത്തില്‍ പോയ പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബി എഫ് ഒ. രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെ ഇന്നലെ രാവിലെ കാണാതാവുകയായിരുന്നു. പിന്നീട് ആര്‍ ആര്‍ ടി സംഘം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

ഉദ്യോഗസ്ഥരുമായി സംഘം അടുത്ത ഷെല്‍ട്ടര്‍ ക്യാമ്പിലേക്ക് പോയി. കനത്ത മഴ പെയ്തതോടെ സംഘത്തിന്റെ മടക്കയാത്ര ദുഷ്‌കരമായി. കേരള-തമിഴ്നാട് അതിര്‍ത്തി മേഖല കൂടിയായ ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് വനപാലകര്‍ കടുവകളുടെ എണ്ണമെടുക്കാന്‍ പോയത്. റേഞ്ച് ഇല്ലാത്തത് കാരണം ഇവരെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞിരുന്നില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top