
കോഴിക്കോട് : മയക്കുമരുന്ന് വിൽപ്പനയിലൂടെ വാങ്ങിയ ബൈക്ക് പൊലീസ് പിടിച്ചെടുത്തു. പന്തീരാങ്കാവ് സ്വദേശി കുറുക്കൻകുഴി പറമ്പിൽ രമിത്ത് ലാലി (20)ന്റെ യമഹ ആർ 15 മോട്ടോർ സൈക്കിളാണ് മെഡിക്കൽ കോളേജ് പൊലീസ് ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.
കഴിഞ്ഞ ആഗസ്തിൽ കോഴിക്കോട് സിറ്റി ഡാൻസാഫും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 73.80 ഗ്രാം എംഡിഎംഎ സഹിതം രമിത്ത് ലാലിനെ പിടികൂടിയിരുന്നു.
മറ്റ് വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത പ്രതി വാഹനം വാങ്ങിയതും ആഡംബരപുർണ ജീവിതം നയിച്ചതും ലഹരിവിൽപ്പനയിൽനിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടി സ്വീകരിച്ചത്. പ്രതിയുടെ പേരിൽ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ ഒരുപോക്സോ കേസും നിലവിലുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




