വിദേശ യുവതിക്ക് റിസോര്‍ട്ടില്‍ പീഡനം: പൊലീസ് കേസെടുത്തു

കല്‍പ്പറ്റ: വിദേശ യുവതിയെ തിരുനെല്ലിയിലെ റിസോര്‍ട്ടില്‍ ജീവനക്കാരന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. നെതര്‍ലന്‍ഡ് സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ചതിന് തിരുനെല്ലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2023 ഡിസംബര്‍ ഒന്നിന് റിസോര്‍ട്ടില്‍ മസാജ് ചെയ്യുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഡിജിപിക്ക് ഇ മെയിലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 14ന് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയില്‍ എങ്ങനെ പരാതി – നല്‍കണമെന്ന് അറിയാത്ത തിനാലാണ് വിവരം അറിയിക്കാന്‍ വൈകിയതെന്നാണ് ഡിജിപിക്ക് അയച്ച ഇ മെയിലില്‍ പറയുന്നത്.

അന്വേഷണം നടത്തിവരികയാണെന്ന് തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ ലാല്‍ സി ബേബി പറഞ്ഞു. പരാതിക്കാരിയുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. മൊഴിയെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top