സംസ്ഥാനത്ത് ആദ്യമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കെഎസ്ആര്‍ ടി സി ബസ്സില്‍ സൗജന്യമായി യാത്ര സര്‍വീസ്

തിരൂര്‍: സംസ്ഥാനത്ത് ആദ്യമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കെഎസ്ആര്‍ ടി സി ബസ്സില്‍ സൗജന്യമായി യാത്ര സര്‍വീസ് ആരംഭിച്ചു. തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആരംഭിച്ച ഗ്രാമ വണ്ടി ആദ്യ സര്‍വ്വീസ് നടത്തി.

തൃപ്രങ്ങോട് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി കെ എസ് ആര്‍ട്ടിസിയുടെ സൗജന്യ ബസ് യാത്ര ആരംഭിച്ചത്. തൃപ്രങ്ങോട് പഞ്ചായത്തിലെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് സര്‍വ്വീസ് നടത്തുന്നത്. രാവിലെ 7 ന് ആരംഭിക്കുന്ന സര്‍വീസ് വൈകിട്ട് 7 ന് അവസാനിക്കും വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ബജറ്റിലാണ് തൃപ്ര ങ്ങോട് പഞ്ചായത്ത് ഗ്രാമവണ്ടി പദ്ധതി പ്രഖ്യാപിച്ചത്. ബജറ്റില്‍ 10 ലക്ഷം രൂപ ഇതി നായി നീക്കി വച്ചു.
ആണ്‍കുട്ടികള്‍ക്ക് സ്‌ക്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ സൗജന്യ യാത്ര നടത്താം. പുരുഷന്‍മാര്‍ക്ക് ടിക്കറ്റ് ചാര്‍ജ് നല്‍കിയും യാത്ര ചെയ്യാം

ആലത്തിയൂരില്‍ നടന്ന ആദ്യ സര്‍വ്വീസ് ഫ്‌ലാഗ് ഓഫ് കെ ടി ജലീല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ശാലിനി അധ്യക്ഷയായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു സൈനുദ്ധീന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി കുമാരന്‍, ഉഷ കാവീട്ടില്‍,തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം പി റഹീന ,.വി പി ഷാജഹാന്‍, ടി വി ലൈല, പഞ്ചായത്ത് അംഗം ഫാബിമോള്‍, സെക്രട്ടറി പി പി അബ്ബാസ്, അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി കെ സന്തോഷ്,ജിജി മനോജ്, കെ നാരായണന്‍, എ ശിവദാസന്‍,തുമ്പില്‍ റസാക്ക് , പി കെ കമറുദീന്‍, പാട്ടത്തില്‍ ഇബ്രാഹിം കുട്ടി , എന്നിവര്‍ സംസാരിച്ചു.വൈസ് പ്രിസിഡന്റ് എം പി അബ്ദുള്‍ ഫുക്കാര്‍ സ്വാഗതവും മെമ്പര്‍ കെ എം സുരേഷ് നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top