ചരിത്രത്തില്‍ ആദ്യമായി ഹൈക്കോടതിയില്‍ ഇന്ന് വനിതാ ജഡ്ജിമാര്‍ മാത്രമടങ്ങുന്ന ഫുള്‍ ബെഞ്ച് സിറ്റിംഗ്

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് കേരള ഹൈക്കോടതി ചരിത്രത്തില്‍ ആദ്യമായി വനിതാ ജഡ്ജിമാര്‍ മാത്രമടങ്ങുന്ന ഫുള്‍ ബെഞ്ച് സിറ്റിംഗ് നടത്തും. വനിതാ ദിനത്തില്‍ നടക്കുന്ന വിമന്‍സ് ഒണ്‍ലി ഫുള്‍ ബെഞ്ചില്‍ ജസ്റ്റിസുമാരായ അനു ശിവരാമന്‍, വി.ഷേര്‍സി, എം.ആര്‍.അനിത എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ട് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിയിലേക്ക് സംഭാവന ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് പുനഃ പരിശോധിക്കണമെന്ന സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജിയാണ് ഫുള്‍ ബെഞ്ച് പരിഗണിക്കുന്നത്.

നേരത്തെ ഹര്‍ജി പരിഗണിച്ച ഫുള്‍ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് വി ഷിര്‍സിയെ പുതുതായി ഉള്‍പ്പെടുത്തിയിരുന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top