തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള രണ്ട് പ്രവൃത്തികള്‍ക്കായി 87 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. തിരൂര്‍ കോട്ടക്കല്‍ റോഡില്‍ ക്ലാരി-മൂച്ചിക്കല്‍ ഭാഗത്ത് ഡ്രൈനേജ് നിര്‍മിക്കുന്നതിന് 25 ലക്ഷം രൂപയുടെയും കക്കാട് ചെമ്മാട് റോഡില്‍ തൂക്കുമരം ഭാഗത്ത് ഡ്രൈനേജ് നിര്‍മിക്കുന്നതിന് 62 ലക്ഷം രൂപയുടെയും ഭരണാനുമതി ഉത്തരവാണ് ലഭിച്ചത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെയും പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറെയും നേരില്‍ കണ്ട് കെ.പി.എ മജീദ് എം.എല്‍.എ നല്‍കിയ പ്രൊപ്പോസല്‍ പ്രകാരമാണ് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചത്.
ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ചു പ്രവൃത്തി ഉടന്‍ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി കെ.പി.എ മജീദ് എം.എല്‍.എ അറിയിച്ചു.




