കിക്കോഫ് ഫുട്‌ബോള്‍ പരീശിലന പദ്ധതിക്ക് തുടക്കം

ഫുട്‌ബോളില്‍ രാജ്യത്തിന്റെ നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യവുമായി സ്‌കൂ ളുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കിക്കോഫ് ഗ്രാസ് റൂട്ട് ഫുട്‌ബോള്‍ പരിശീലന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ഏക പരിശീലന കേന്ദ്രമായ കോട്ടയ്ക്കല്‍ ഗവ.രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഫുട്ബോള്‍ കളിയോടുള്ള സമീപനം ചെറുപ്പത്തില്‍ തന്നെ കണ്ടെത്തി പരിശീലിപ്പിക്കുന്നതാണ് പദ്ധതി. പ്രിലിമിനറി സെലക്ഷന്‍, പ്രിപ്പറേറ്ററി ക്യാമ്പ്, ഫൈനല്‍ സെലക്ഷന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ട്രയല്‍സിലൂടെ തിരഞ്ഞെടുത്ത 25 കുട്ടികള്‍ക്കാണ്  ആഴ്ചയില്‍ രണ്ടു ദിവസം പരിശീലനം നല്‍കുന്നത്. ലഘു ഭക്ഷണം, ജേഴ്സി, ബൂട്ട് തുടങ്ങിയവ സൗജന്യമായി നല്‍കും. സെന്ററില്‍ ഒരു കോച്ച്, അസിസ്റ്റന്റ് കോച്ച് എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. എം.എല്‍എ ചെയര്‍മാനായ കമ്മിറ്റിക്കാണ് സെന്ററിന്റെ ഭരണചുമതല. സ്പോര്‍ട്സ് കൗണ്‍സില്‍, കേരള ഫുട്ബോള്‍ അസോസിയേഷന്‍ എന്നിവയുടെ നിരീക്ഷണത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് കിക്കോഫിന്റെ ആദ്യഘട്ടത്തില്‍ തുടങ്ങുന്ന പതിനെട്ട് കേന്ദ്രങ്ങളിലൊന്നാണ് കോട്ടയ്ക്കല്‍ രാജാസ്   സ്‌കൂള്‍.
ചടങ്ങില്‍ കോട്ടക്കല്‍ നഗരസഭ  വിദ്യാഭ്യാസ സ്ഥിരസമിതി  ചെയര്‍മാന്‍ സാജിദ് മങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. പരിശീലനത്തിന് തിരെഞ്ഞെടുത്ത കുട്ടികള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണം ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു.  സ്‌കൂള്‍ കായികാധ്യാപകന്‍ ദിനേശ് മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ രാമചന്ദ്രന്‍  മഠത്തില്‍, സുലൈമാന്‍ പാറമ്മല്‍, മാറാക്കര പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍മാന്‍ മുഹമ്മദലി പള്ളി മാലില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ.എന്‍ വനജ, പ്രധാനധ്യാപിക കെ.വി. ലത, കിക്കോഫ് കണ്‍വീനര്‍ പി.കെ, കുഞ്ഞിക്കോയ മാസ്റ്റര്‍,  പി.ടി.എ പ്രസിഡന്റ് എം.ഡി രഘുരാജ്, സ്റ്റാഫ് സെക്രട്ടറി എ. സമീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.
(എം.പി.എം 472/2019)
ഭരണാനുമതി ലഭിച്ചു
മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല – പാലക്കുളം വിഐപി റോഡ് റീ ടാറിങിന് ഭരണാനുമതി ലഭിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചത്.
(എം.പി.എം 473/2019)
വിവിധ തസ്തികകളില്‍ നിയമനം
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖസ്ഥാപനങ്ങളിലേക്ക് സ്റ്റാഫ്‌നേഴ്‌സ്, സോഷ്യല്‍വര്‍ക്കര്‍, എച്ച്.ആര്‍മാനേജര്‍, ഫാര്‍മസിസ്റ്റ്, ഗ്രാഫിക്ക്ഡിസൈനര്‍, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍, സെയില്‍സ്മാനേജര്‍, ടെലികാളര്‍, ഓഫീസ്സ്റ്റാഫ്, കസ്റ്റമര്‍റിലേഷന്ഷിപ്പ്എക്‌സി ക്യൂട്ടീവ്, സെക്യൂരിറ്റി, ക്ലീനര്‍ തുടങ്ങിയ തസ്തികകളില്‍ നിയമനം നടത്തുന്നു. യോഗ്യത. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലോമ, ബി.എസ്.സി നഴ്‌സിങ്, ജനറല്‍ നഴ്‌സിങ്, ഡി.ഫാം, ഡിഗ്രി,എം.എസ്.ഡബ്‌ള്യൂ, എം.ബി.എ. താത്പര്യ മുള്ളവര്‍ ഫെബ്രുവരി നാല് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ബയോഡാറ്റ സഹിതം ഹാജരാകണം. ഫോണ്‍ : 04832 734 737

Related Articles