
പൊതുജനങ്ങളില്‍ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണ ശീലം വളര്‍ത്തിയെടുക്കുന്നതില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ് എസ് എസ് എ ഐ) രാജ്യവ്യാപകമായി നടപ്പാക്കുന്ന ‘ഈറ്റ് റൈറ്റ് ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് വാക്കത്തോണ്‍ സംഘടിപ്പിക്കും. വാക്കത്തോണിന് മുന്നോടിയായി ജേഴ്‌സി പ്രകാശനം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു.
ഫെബ്രുവരി 27 ന് രാവിലെ ഏഴിന് കളക്ട്രേറ്റ് മൈതാനിയില്‍ നിന്നും ആരംഭിച്ച് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് വഴി തിരികെ സിവില്‍ സ്റ്റേഷന് മുന്നില്‍ സമാപിക്കുന്ന വിധമാണ് വാക്കത്തോണ്‍ ക്രമീകരിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ഫ്‌ളാഗ് ഓഫ് ചെയ്യും. സബ് കലക്ടര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് 10 മണി മുതല്‍ കോട്ടക്കുന്ന് ഡി ടി പി സി ഹാളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും പോസ്റ്റര്‍ മത്സരവും സംഘടിപ്പിക്കും. കൂടാതെ ചെറുധാന്യങ്ങളുടെ പ്രാധാന്യം, ഫുഡ് ഫോര്‍ട്ടിഫിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും. വൈകിട്ട് നാലു മുതല്‍ കോട്ടക്കുന്ന് പാര്‍ക്കിന് സമീപം ഭക്ഷ്യപ്രദര്‍ശന വിപണന മേളയും നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




