ഹോട്ടലില്‍ നിന്ന് അല്‍ഫാം വാങ്ങി കഴിച്ചതിനു പിന്നാലെ വിഷബാധ; കോട്ടയത്ത് ചികിത്സയിലിരുന്ന നഴ്‌സ് മരിച്ചു

കോട്ടയം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നേഴ്‌സ് മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശി രശ്മി(33) യാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. സംക്രാന്തിയിലെ മലപ്പുറം മന്തി എന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്‌സല്‍ വാങ്ങി കഴിച്ച ശേഷം
ഛര്‍ദ്ദിയും തുടര്‍ന്നു വയറിളക്കവും അനുഭവപ്പെട്ട അവശനിലയിലായി. മൂന്നുദിവസമായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവതി  വൈകിട്ടാണ് മരിച്ചത്.

അല്‍ഫാം ആണ് ഇവര്‍ വാങ്ങി കഴിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഈ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് 16 പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ആശുപത്രികളില്‍ ചികിത്സ നേടിയിരുന്നു. പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടല്‍ അടച്ചു പൂട്ടി.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം നേഴ്‌സായിരുന്നു രശ്മി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയുവെന്ന് ആശുപത്രി അധികൃതരും പൊലീസും
പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top