വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി; യുവാവ് അറസ്റ്റില്‍

കൊണ്ടോട്ടി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന നെടിയിരുപ്പ് സ്വദേശിനിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍ മാറഞ്ചേരി സ്വദേശി മലയംകുളത്തില്‍ റിയാസിനെ അറസ്റ്റ് ചെയ്തത്.

വിദേശത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന സമയത്ത് പരാതിക്കാരിയുമായി അടുപ്പം സ്ഥാപിച്ച ഇയാള്‍ 2008 മുതല്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. 2019ല്‍ നാട്ടില്‍ തിരിച്ചെത്തിയ യുവതിയെ വിട്ടിലെത്തി വിവാഹ വാഗ്ദാനം നല്‍കിയും പീഡനം തുടര്‍ന്നു. ആ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് വിവാഹ വാഗ്ദാനത്തില്‍നിന്ന് ഇയാള്‍ പിന്‍മാറി. തുടര്‍ന്ന് ഇയാ ളോട് അകലാന്‍ ശ്രമിച്ച യുവതിയെ ഫോണില്‍ റെക്കോഡ് ചെയ്ത വീഡിയോയും ഫോട്ടോയും കാണിച്ച് വീട്ടില്‍ വച്ചും കോഴിക്കോടുള്ള ഫ്‌ലാറ്റില്‍ എത്തിച്ചും പലപ്പോഴായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top