തിരൂരങ്ങാടി: ഉംറ കഴിഞ്ഞ് മടങ്ങവേ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് മരണപ്പെട്ടു. ചുള്ളിപ്പാറ സ്വദേശി കൂര്‍മ്മത്ത് അബ്ദുറഹ്‌മാന്റെ ഭാര്യ സഫിയ (52) യാണ് മരണപ്പെട്ടത്. മക്കള്‍: നൗഫല്‍ ( ജിസാന്‍) നസ്‌റിന്‍, നഈം , മരുമക്കള്‍: അബ്ദുറഹ്‌മാന്‍ കടന്നമണ്ണ (ഗവ: കോളേജ് അട്ടപ്പാടി) ജസ്‌ന പനക്കല്‍ കോറ്റത്ത് കൊടിഞ്ഞി. പിതാവ്: പരേതനായ കൊടപ്പന കുഞ്ഞാലസ്സന്‍ കരുമ്പില്‍, മാതാവ്: പരേതയായ മേക്കേകാട്ട് പാത്തുമ്മു കക്കാട്. സഹോദരങ്ങള്‍: സൈതലവി, അബ്ദുല്‍ അസീസ് (റെയിന്‍ബോ ബേക്കറി കരുമ്പില്‍), മുസ്തഫ (കുഞ്ഞാവ – ജിദ്ദ ), റുഖിയ പാലത്തിങ്ങല്‍, ഖദീജ പറപ്പൂര്‍, സുലൈഖ ചെമ്മാട് . മലപ്പുറം ഗ്രീന്‍ ഓയാസിസ് ട്രാവല്‍സ് മുഖേന സഹോദരന്‍ സൈതലവിക്കൊപ്പമാണ് ഉംറക്ക് പോയിരുന്നത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചുള്ളിപ്പാറ ജുമാമസ്ജിദില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



