പ്രകൃതിക്ഷോഭം: വൈദ്യുതി വകുപ്പിന് തിരൂരില്‍ നഷ്ടം 1.74 കോടി രൂപ

തിരൂര്‍: കനത്തമഴയിലും പ്രകൃതിക്ഷോഭത്തിലും വൈദ്യുതി വകുപ്പിന് തിരൂര്‍ സര്‍ക്കിളിലുണ്ടായത് 1,74,07,000 രൂപയുടെ നഷ്ടം. കാലവര്‍ഷം തുടങ്ങിയ മെയ് 25 മുതല്‍ ആഗസ്ത് 19 വരെയുള്ള കണക്കാണിത്. 4.26 കിമീറ്റര്‍ ദൂരത്തില്‍ ഹൈ ടെന്‍ഷന്‍ ലൈനുകള്‍ നശിച്ചു. 2.13 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതിന് കണക്കാക്കുന്നത്. 141.04 കിലോ മീറ്റര്‍ ദൂരത്തില്‍ ലോ ടെന്‍ഷന്‍ ലൈനുകള്‍ നശിച്ചു. 70.5 ലക്ഷം രൂപയുടെ നഷ്ടമാണ് ഈ ഇനത്തില്‍ കണക്കാക്കുന്നത്.

158 ഹൈ ടെന്‍ഷന്‍ വൈദ്യുത കാലുകളും 1628 ലോ ടെന്‍ഷന്‍ വൈദ്യുത കാലുകളും തകര്‍ന്നു. യഥാക്രമം 6.32 ലക്ഷം രൂപയുടെയും 65.12 ലക്ഷം രൂപയുടെയും നഷ്ടമാണ് ഈ ഇനത്തില്‍ കണക്കാക്കുന്നത്.

30 ട്രാന്‍സ്‌ഫോര്‍മറുകള്‍ തകര്‍ന്ന ഇനത്തില്‍ 30 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കുന്നു.

Share news
error: Content is protected !!
Scroll to Top