Section

malabari-logo-mobile

പ്രളയക്കെടുതി; കേരളത്തിലേക്ക് ദുരിതാശ്വാസത്തിന് ഖത്തര്‍ എയര്‍വേയ്‌സ് സൗജന്യമായി പറക്കും

HIGHLIGHTS : ദോഹ: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി ഖത്തര്‍ എയര്‍വേയ്‌സ് സേവനകരംഗത്ത്. സൗജന്യമായി കേരളത്തിലേക്ക്...

ദോഹ: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി ഖത്തര്‍ എയര്‍വേയ്‌സ് സേവനകരംഗത്ത്. സൗജന്യമായി കേരളത്തിലേക്ക് ആവശ്യമായ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കാനാണ് തീരുമാനും. ഇതുപ്രകാരം ആഗസ്റ്റ് 21 മുതല്‍ 29 വരെ സൗജന്യമായി ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചു തുടങ്ങുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് ഓഫീസര്‍ കാര്‍ഗോ ഗ്യൂം ഹാലക്‌സ് പറഞ്ഞു.

കേരളത്തിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കാനായി ഖത്തറിലെ ഇന്ത്യക്കാര്‍ ഖത്തര്‍ എയര്‍വേയ്‌സിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് നടപടി. 50 ടണ്ണിലേറെ ദുരിതാശ്വാസ സാമഗ്രികള്‍ കേരളത്തിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

sameeksha-malabarinews

വെള്ളം, വസ്ത്രം,മരുന്നുകള്‍, ഖര ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് സ്വീകരിക്കുന്നത്. 100 കിലോവരെയുള്ള സാധനങ്ങളുടെ പാക്കുകളാണ് നല്‍കാന്‍ അനുവദിച്ചിരിക്കുന്നത്. വിരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: +974 4018 1685, +974 6690 8226.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!