കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതിന് മലപ്പുറത്ത് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തും.

പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്റെ പൂനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍  മലപ്പുറത്ത് സൗഹ്യദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുമെന്ന്  ജില്ലാ കലക്ടര്‍ അമിത് മീണ അിറയിച്ചു. നവംബര്‍ ഒന്നിന് വൈകിട്ട് മൂന്ന് മുതല്‍ മലപ്പുറം കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുക. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും വെട്രന്‍ ഫുട്‌ബോള്‍ അസോസിയേഷനും  പരിപാടിയില്‍ പൂര്‍ണമായും സഹകരിക്കും.
കാണികളില്‍ നിന്ന് നിശ്ചിത നിരക്കില്‍ ഫീസ് ഈടാക്കിയാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുക. ഇതിനായി കൂപ്പണ്‍ തയ്യാറാക്കി വിതരണം ചെയ്യും. വ്യാപാരി വ്യവസായികള്‍,വിദ്യാര്‍ത്ഥികള്‍ , സ്‌പോട്‌സ് സംഘടനകള്‍ എന്നിവരെ പരിപാടിയില്‍ പങ്കാളികളാക്കുന്നതിന് പദ്ധതി തയ്യാറാക്കും.  കൂപ്പണ്‍ നല്‍കുന്നവരെയും അല്ലാത്തവരെയും കളി കാണാന്‍ അനുവദിക്കുന്ന രീതിയിലായിരിക്കും കളിയുടെ സംഘാടനം. രാജ്യത്തിന് മാത്യകയായ ജില്ലയുടെ ഫുട്‌ബോള്‍ ആവേശം പ്രളയത്തില്‍ മുങ്ങിയ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് എത്രമാത്രം ഉപയോഗിക്കാന്‍ കഴിയുമെന്നതിന്റെ തെളിവായിരിക്കും മത്സരത്തില്‍ നിന്ന് ലഭിക്കുന്ന ധനസഹായം. മത്സരത്തിലൂടെ സമാഹരിക്കുന്ന തുക  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നല്‍കുന്നതിനായി ജില്ലാ കലക്ടര്‍ക്ക് കൈമാറും. പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സബ് കമ്മിറ്റകള്‍ രൂപീകരിക്കും.
മത്സരത്തില്‍ സൂബ്രതോ കപ്പ് ജേതാക്കളായ ചേലേമ്പ്ര എന്‍.എന്‍.എം.എച്ച് എസ് ടിമും. മലപ്പുറം എം.എസ്.പി. സ്‌കൂളും ഏറ്റുമുട്ടും. നവംബര്‍ എട്ടുമുതല്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ സുബ്രതോ കപ്പില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് ചേലേമ്പ്ര സ്‌കൂള്‍. ഇതിനു പുറമെ ജില്ലാ കലക്ടറുടെ ഇലവന്‍സ്, ജില്ലാ പോലീസ് ടിം. പ്രസ് ക്ലബ് ടീം ,വ്യാപാരികളുടെ ടിം തുടങ്ങിയ ടീമുകളും വിവിധ മത്സരങ്ങളിലായി ഏറ്റുമുട്ടും.
.  കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍  പ്രസിഡന്റ് പി. ഷംസുദ്ദീന്‍, സെക്രട്ടറി പി.രാജു വെട്രന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ മലപ്പുറം എം എസ് പി കമാന്റന്റ് അബ്ദുള്‍ കരീം,  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ എ നാസര്‍, റിഷികേശ്കുമാര്‍,ഡി എഫ് എ സെക്രട്ടറി സുരേന്ദ്രന്‍ മങ്കട, പ്രസിഡന്റ് അബ്ദുള്‍ കരീം,ട്രഷറര്‍ സുരേഷ്,വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ പരി ഉസ്മാന്‍, അബ്ദുള്‍ അസീസ്  തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles