Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ഇനി ക്യാമ്പുകളിലുള്ളത് 6020 പേര്‍

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി ഇന്നലെ അവസാനിപ്പിച്ചു. ആറ് താലൂക്കു കളിലായി 32 ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്....

മലപ്പുറം: ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി ഇന്നലെ അവസാനിപ്പിച്ചു. ആറ് താലൂക്കു
കളിലായി 32 ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 1714 കുടുംബങ്ങളി
ലായി 6020 പേരാണുള്ളത്.
പുരുഷന്‍മാര്‍: 2469
സ്ത്രീകള്‍: 2469
ആണ്‍കുട്ടികള്‍: 432
പെണ്‍കുട്ടികള്‍: 650

ഏറനാട് താലൂക്കില്‍ നാലും കൊണ്ടോട്ടി താലൂക്കില്‍ മൂന്നും നിലമ്പൂര്‍ താലൂക്കില്‍ രണ്ടും ക്യാമ്പുകളാണുള്ളത്. പൊന്നാനിയില്‍ ആറും തിരൂരങ്ങാടിയില്‍ 15 ഉം ക്യാമ്പുകളുണ്ട്. തിരൂര്‍ താലൂക്കില്‍ രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. പെരിന്തല്‍മണ്ണയിലെ എല്ലാ ക്യാമ്പുകളും രണ്ട് ദിവസം മുമ്പ് അവസാനിപ്പിച്ചിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!