ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും;മന്ത്രി കെ ടി ജലീല്‍

k.t-jaleel1തിരുവനന്തപുരം:ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി കെ ടി ജലീല്‍. ഇക്കാര്യത്തില്‍ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കോടതികളുടെ അനുമതിയോടെ സംസ്ഥാനത്ത് അനധികൃത കെട്ടിട നിര്‍മ്മാണം വ്യാപകമാവുകയാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൊന്നും ഇത്തരം കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പറഞ്ഞു.