Section

malabari-logo-mobile

വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം കര്‍ശനമാക്കി

HIGHLIGHTS : കൊച്ചി:പൂരങ്ങളിലും ഉത്സവങ്ങളിലും വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി എക്സ്‌‌പ്‌‌ളോസീവ് വിഭാഗം സര്‍ക്കുലര്‍ ഇറക്കി. ഗുണ്ടും അമിട്ടും അടക്...

vedikettuകൊച്ചി:പൂരങ്ങളിലും ഉത്സവങ്ങളിലും വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി എക്സ്‌‌പ്‌‌ളോസീവ് വിഭാഗം സര്‍ക്കുലര്‍ ഇറക്കി. ഗുണ്ടും അമിട്ടും അടക്കമുള്ള സ്ഫോടക ശേഷിയുള്ളവക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ വെടിക്കെട്ട് പാടില്ല. മത്സരക്കമ്പങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.ശബ്ദതീവ്രതയും ദൂരപരിധിയും അടക്കം 2008ലെ എക്സ്‌‌പോളീസീവ് റൂളിലെ എല്ലാ നിബന്ധനകളും കര്‍ശനമാക്കിയുമാണ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്‌പ്‌ളോസീവ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

വെടിക്കെട്ടില്‍ പാലിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ളതാണ് പുതിയ സര്‍ക്കുലര്‍ . വെടിക്കെട്ടുകള്‍ക്ക് അനുമതി നല്‍കുന്ന വ്യവസ്ഥയിലും മാറ്റങ്ങള്‍ വരുത്തി.

sameeksha-malabarinews

തൃശ്ശൂര്‍ പൂരം സംഘാടകരായ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും സര്‍ക്കുലറിന്റെ പകര്‍പ്പ് നല്‍കി. പരവൂര്‍ വെടിക്കെട്ട് ദുരന്തം അന്വേഷിച്ച സമതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കുലര്‍. ലൈസന്‍സ് ഉള്ള ഉല്‍പാദകരില്‍ നിന്നു മാത്രമേ വെടിക്കെട്ട് സാമഗ്രികള്‍ വാങ്ങാന്‍ പാടുള്ളു എന്നും നിര്‍ദ്ദേശമുണ്ട്.

സുരക്ഷാ പരിശോധന അംഗീകൃത ഏജന്‍സിയെ കൊണ്ട് നടത്തിക്കണം. കുഴിമിന്നല്‍, സൂര്യകാന്തി എന്നീ വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!