HIGHLIGHTS : Five-year-old injured in attack by stray dog in Kozhikode

കോഴിക്കോട്: തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്കേറ്റു. കൈയ്ക്കും ശരീരത്തിന്റെ ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് കുറ്റിച്ചിറ കോയപറമ്പത്ത് ഇര്‍ഫാന്റെ മകന്‍ ഇവാനാണ് പരിക്കേറ്റത്. കളിക്കുന്നതിനിടെയാണ് കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് അമ്പത് മീറ്റര്‍ അകലെയുള്ള വഴിയില്‍ വെച്ചാണ് തെരുവുനായ ഓടിച്ചിട്ട് കടിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്.