ആശങ്കയ്ക്ക് വിരാമം; തിരൂരില്‍ വഴിതെറ്റിയെത്തിയ കുട്ടിയെ തേടി രക്ഷിതാക്കളെത്തി

തിരൂര്‍: മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം.തിരൂര്‍ ബസ്റ്റാന്റ് പരിസരത്ത് ഒറ്റയ്ക്ക് കണ്ടെത്തിയ അഞ്ചുവയസുകാരനെ തേടി രക്ഷിതാക്കളെത്തി. ചെമ്പ്ര സ്വദേശിനിയായ കുട്ടിയുടെ അമ്മയ്‌ക്കൊപ്പം നോട്ടീസ് വിതരണത്തിനെത്തിയതായിരുന്നു കുട്ടി.

Share news
 • 26
 •  
 •  
 •  
 •  
 •  
 • 26
 •  
 •  
 •  
 •  
 •  

തിരൂര്‍: ആശങ്കയ്ക്ക് വിരാമമായി തിരൂര്‍ ബസ്റ്റാന്റ് പരിസരത്ത് ഒറ്റയ്ക്ക് കണ്ടെത്തിയ അഞ്ചുവയസുകാരനെ തേടി രക്ഷിതാക്കളെത്തി. ചെമ്പ്ര സ്വദേശിനിയായ കുട്ടിയുടെ അമ്മയ്‌ക്കൊപ്പം തിരൂരില്‍
നോട്ടീസ് വിതരണത്തിനെത്തിയതായിരുന്നു കുട്ടി. ഇതിനിടയിലാണ് കുട്ടി ഒറ്റയ്ക്ക അവഴിതെറ്റി ബസ്റ്റാന്റ് പരിസരത്തെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

രക്ഷിതാക്കളില്ലാതെ ഒറ്റയ്ക്ക് കണ്ടെത്തിയ കുട്ടിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരത്തിനുള്ളിലാണ് വാര്‍ത്ത പരന്നത്. ഇതിനിടിയിലാണ് കുട്ടിയുടെ രക്ഷിതാക്കളെ പോലീസ് കണ്ടെത്തി കുട്ടിയെ തിരിച്ചേല്‍പ്പിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് തിരൂര്‍ ബസ്റ്റാന്റ് പരിസരത്താണ് ഏകദേശം അഞ്ച് വസ് പ്രായം തോന്നിക്കുന്ന കുട്ടിയ കണ്ടത്. ഒറ്റയ്ക്ക് നടക്കുകയായിരുന്ന കുട്ടിയെ സംശംയം തോന്നി പോലീസ് തിരൂര്‍ സ്‌റ്റേഷനിലേക്ക് കുട്ടി കൊണ്ടു പോവുകയായിരുന്നു. കുട്ടിയോട് പോലീസ് വിവരങ്ങള്‍ ചോദിച്ചെങ്കിലും കുട്ടി ഒന്നിനും കൃത്യമായി പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസ് കുട്ടിയുമായി കണ്ടെത്തിയ തിരൂര്‍ ബസ്റ്റാന്റ് പരിസരത്തേക്കുതന്നെ പോവുകയായിരുന്നു.

Share news
 • 26
 •  
 •  
 •  
 •  
 •  
 • 26
 •  
 •  
 •  
 •  
 •