HIGHLIGHTS : Five tiered Meenvallam waterfall
പാലക്കാട് ജില്ലയില്‍ സൈലന്റ് വാലിയോട് ചേര്‍ന്ന് അഞ്ച് തട്ടുകളായ് ഒഴുകിയിറങ്ങുന്ന മീന്‍വല്ലം വെള്ളച്ചാട്ടത്തെ പറ്റി കേട്ടിട്ടുണ്ടോ.കല്ലടിക്കോടന്‍ മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മുകളിലത്തെ തട്ട് 100 മുതല്‍ 125 അടി വരെ ഉയരത്തിലാണ് ഉള്ളത്.കല്ലടിക്കോടന്‍ മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന തുപ്പനാട് പുഴയാണ് ഈ വെള്ളച്ചാട്ടമായി എത്തുന്നത്. പിന്നീട് ഇത് തൂതപുഴയുമായി ചേരും.മീന്‍വല്ലം വെള്ളച്ചാട്ടം കാണാന്‍ നല്ല സമയം മഴക്കാലമാണ്.എന്നാല്‍ കരുതലോട്കൂടിയാവണം ഇവിടം സന്ദര്‍ശിക്കേണ്ടത്.
പാലക്കാട് തുപ്പനാട്ടിലുള്ള ഈ വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍, പാലക്കാട് നിന്ന് ബസിന് തുപ്പനാട്ടില്‍ എത്തിച്ചേര്‍ന്ന്,തുപ്പനാട് നിന്ന് എട്ട് കിലോമീറ്ററുകള്‍ അകലെയുള്ള വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയില്‍ എത്തിയാല്‍ അവിടെ നിന്ന് 2 കിലോമീറ്ററുകള്‍ ദൂരം ട്രെക്ക് ചെയ്താല്‍ മാത്രമേ വെള്ളച്ചാട്ടത്തില്‍ എത്താന്‍ സാധിക്കൂ.കാടിനുള്ളിലുള്ള ഈ വെള്ളച്ചാട്ടത്തിലേക്ക് കടക്കാന്‍ പ്രവേശന ഫീസ് ഒന്നും തന്നെയില്ല. എന്നാല്‍ വെള്ളച്ചാട്ടത്തിന്റെ അഞ്ച് തട്ടുകളില്‍ 2 തട്ടുകളില്‍ മാത്രമേ പ്രവേശനമുള്ളൂ.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു