HIGHLIGHTS : Five people were bitten by stray dogs in Cherumuk
തിരുരങ്ങാടി : ചെറുമുക്കില്‍ കുട്ടികള്‍ അടക്കം അഞ്ച് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ചെറുമുക്ക് സലാമത്ത് നഗറിലെ മഠത്തില്‍ ലത്തീഫിന്റെ മകള്‍ ഫാത്തിമ ഹിസ (11) നഫീസു (55) ബുഷ്റ (45) പി കെ ജാഫര്‍ (39) അവരുടെ മകള്‍ സഫ്വ (മൂന്നര വയസ്സ്) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

ഫാത്തിമ ഹിസ സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വരുന്ന സമയത്താണ് നായ ഓടിച്ചു കടിച്ചത്. ജാഫറിന്റെ മകളെ കടിക്കുന്നതിനിടെ ജാഫറിനെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ മുഖത്ത് കടിച്ചിട്ടുണ്ട്.
പരിക്ക് പറ്റിയവര്‍ എല്ലാം തിരുരങ്ങാടി താലൂക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു