അയക്കൂറ മീൻ കിട്ടാത്തതിൽ ഹോട്ടലിൽ നടന്ന ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്

നന്മണ്ട : അയക്കൂറ മീൻ കിട്ടാത്തതിൽ ഹോട്ടലിൽ നടന്ന ആക്രമണത്തിൽ അഞ്ച് ജീവനക്കാർക്ക് പരിക്ക്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം നടത്തിയ പനങ്ങാട് സ്വദേശികളായ നാലുപേരെ ബാലുശേരി പൊലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്തുവരികയാണ്.

അയക്കൂറ ചോദിച്ചതിൽ ഇല്ലെന്ന് പറഞ്ഞതോടെയായിരുന്നു സംഘർഷം. ഹോട്ടലിലെ മേശയും കസേരകളും തകർത്തു. നന്മണ്ട ൽ ഫോർട്ടീൻ ഹോട്ടലിൽ ശനി ഉച്ചയോടെയാണ് സംഭവം. പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ഈ ഹോട്ടലിൽ 40 അംഗ സംഘത്തിന് ആഹാരം ബുക്ക് ചെയ്തിരുന്നു. ആദ്യം 20 പേരുടെ സംഘം ഹോട്ടലിൽ വരികയും ചിക്കൻ ബിരിയാണിയും ബീഫ് ബിരിയാണിയും ഉൾപ്പെടുന്ന ഭക്ഷണം കഴിച്ച് മടങ്ങുകയും ചെയ്തിരുന്നു. പിന്നീട്, 20 പേരുടെ സംഘം വരികയും ഭക്ഷണത്തോടൊപ്പം അയക്കൂറ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, ഓർഡർ ചെയ്തതിൽ അയക്കുറ പറഞ്ഞിരുന്നില്ലെന്ന് ജീവനക്കാരൻ അറിയിച്ചു. പകരം അയല മതിയോ എന്ന് ചോദിച്ചപ്പോഴായിരുന്നു വാക്കേറ്റവും മർദനവും മേശയും കസേരയും ഉൾപ്പെടെ വലിച്ചെറിയുകയും തകർക്കുകയും ചെയ്തെന്ന് ജീവനക്കാർ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top