പുള്ളിപ്പുലിയെ വേട്ടയാടി ഭക്ഷിച്ച 5 പേര്‍ പിടിയില്‍

മൂവാറ്റുപുഴ : പുള്ളിപ്പുലിയെ വേട്ടയാടി കൊന്നുതിന്ന അഞ്ചംഗ സംഘത്തെ വനപാലകര്‍ പിടികൂടി. ഇടുക്കിയിലെ മാങ്കുളം മുനിപ്പാറ സ്വദേശികളായ പുള്ളിക്കുട്ടിയില്‍ വിനോദ്‌, കുര്യാക്കോസ്‌, ബിനു, സലിന്‍ എന്നിവരെയാണ്‌ പിടികൂടിയത്‌.

വിനോദിന്റെ കൃഷിയിടത്തില്‍ കെണിയൊരുക്കിയാണ്‌ പുള്ളിപ്പുലിയെ പിടികൂടിയതെന്ന്‌ പറയുന്നു. ആണ്‍പുലിയെ ആണ്‌ കൊന്നത്‌. ഇതിന്‌ അമ്പത്‌ കിലോ തൂക്കം വരും .

വംശനാശ ഭീഷണി നേരിടുന്ന ഇനമാണ്‌ പുള്ളിപ്പുലി. പുലിയുടെ തോലും നഖവും, പല്ലും വില്‍പ്പക്കായി മാറ്റി. വനപാലകര്‍ക്ക്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌.

മാങ്കുളം റെയിഞ്ച്‌ ഓഫീസര്‍ ഉദയസൂര്യന്റെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ്‌ പ്രതികളെ പിടിച്ചത്‌. ഇവരെ കോടതി റിമാന്റ്‌ ചെയ്‌തു.

Share news
error: Content is protected !!
Scroll to Top