
മത്സ്യഫെഡ് വഴി നടപ്പിലാക്കുന്ന 2024-25 വര്‍ഷത്തെ മത്സ്യത്തൊഴിലാളി ഗ്രൂപ്പ് വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതി 2024 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്നതിന് മുന്‍ വര്‍ഷങ്ങളിലെ പോലെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ അംഗത്വമുള്ള എല്ലാ മത്സ്യത്തൊഴിലാളികളും, സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങളും 509 രൂപ പ്രീമിയം അടച്ച് പദ്ധതിയില്‍ ജൂണ്‍ 15നകം ചേരേണ്ടതാണെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. അപകടം മൂലം മരണം സംഭവിച്ചാല്‍ അനന്തരാവകാശികള്‍ക്ക് ലഭിക്കുന്ന 10 ലക്ഷം രൂപയ്ക്ക് പുറമേ അംഗവൈകല്യം സംഭവിക്കുകയാണെങ്കിലും വ്യവസ്ഥകള്‍ക്ക് വിധേയമായി പരമാവധി 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




