മത്സ്യത്തൊഴിലാളികള്‍ ഫിംസ് രജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും പെന്‍ഷണര്‍മാരും ഫിഷറീസ് വകുപ്പിന്റെ സോഫ്റ്റ്വെയറായ ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റംത്തില്‍ (ഫിംസ്) രജിസ്റ്റര്‍ ചെയ്യണം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി 2024-25, അനുബന്ധ തൊഴിലാളി ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി 2024-25, സാന്ത്വനതീരം പദ്ധതി, ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികള്‍ എന്നിവയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ക്ഷേമനിധി ബോര്‍ഡ് അംഗത്വമുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിംസ് രജിസ്ട്രേഷന്‍ ഉറപ്പുവരുത്തണം.

നവംബര്‍ 25നകം പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ക്ഷേമനിധി ബോര്‍ഡ് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും, മൊബൈല്‍ നമ്പരും ഫിഷറീസ് ഓഫീസില്‍ നല്‍കേണ്ടതാണ്. തിരുവനന്തപുരം ജില്ലയിലെ പൂവ്വാര്‍, പള്ളം, വിഴിഞ്ഞം, വലിയതുറ, വെട്ടുകാട്, പുത്തന്‍തോപ്പ്, കായിക്കര, ചിലക്കൂര്‍ ഫിഷറീസ് ഓഫീസുകളിലും കൊല്ലം ജില്ലയിലെ മയ്യനാട്, തങ്കശ്ശേരി, നീണ്ടകര, ചെറിയഴീക്കല്‍, കുഴിത്തുറ, കെ.എസ്.പുരം, പടപ്പക്കര ഫിഷറീസ് ഓഫീസുകളിലും രേഖകള്‍ സമര്‍പ്പിക്കണം. ക്ഷേമനിധി ബോര്‍ഡ് പാസ്സ്ബുക്കില്‍ 12 അക്ക ഫിംസ് ഐ.ഡി നമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ളവരും 2023-24 വര്‍ഷത്തെ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ വിഹിതം അടച്ചവരും ഫിംസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ വീണ്ടും രജിസ്ട്രേഷന് രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top